യുഎസ് ഫലം:ഇനി ശ്രദ്ധ വടക്കൻ സംസ്ഥാനങ്ങളിൽ

വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന അസാധാരണ പ്രഖ്യാപനവുമായി വൈറ്റ് ഹൗസ് രംഗത്ത് വന്നത് ശ്രദ്ധേയമായി
യുഎസ് ഫലം:ഇനി ശ്രദ്ധ വടക്കൻ സംസ്ഥാനങ്ങളിൽ

ഫ്ലോറിഡയിൽ ട്രംപ് തൂത്തുവാരിയപ്പോൾ മെയ്ൻസിൽ ബൈഡന് മുൻതൂക്കം. പക്ഷേ ഇതുകൊണ്ടൊന്നും വൈറ്റ് ഹൗസിലെ അടുത്ത നാഥനെന്ന് കൃത്യമായി പറയാറായില്ല.

ശ്രദ്ധയിപ്പോൾ വ്യാവസായിക മേഖലയായ വിസ്കോൺസ്, മിഷിഗൺ, പെൻസ്വിൽവാനിയ എന്നീ വടക്കൻ സംസ്ഥാനങ്ങളിലെ ഫല പ്രഖ്യാപനങ്ങളിലാണ് . ഈ സംസ്ഥാനങ്ങളിലെ ഫലമായിരിക്കും ആരായിരിക്കും വൈറ്റ് ഹൗസ് നാഥനെന്ന് നിശ്ചയിക്കുന്നതിൽ നിർണായകമാവുക.alsoread.ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ?

ഇതിനിടെ ബാക്കിയുള്ള വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന അസാധാരണ പ്രഖ്യാപനവുമായി വൈറ്റ് ഹൗസ് രംഗത്ത് വന്നത് ശ്രദ്ധേയമായി. പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ പിൻബലത്തിൽ വിജയമുറപ്പെന്ന അവകാശവാദമുന്നയിച്ച ട്രംപ് വോട്ടെണ്ണൽ തടയാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതിൻ്റെ നിയമസാംഗത്യം പിടികിട്ടുന്നില്ലെന്നാണ് എപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.alsoreadമെയ്ൻസിൽ ബൈഡന് മുൻതൂക്കം

ഈ റിപ്പോർട്ട് കുറിക്കും വരെ ഒരു സ്ഥാനാർത്ഥിക്കും വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ ഉറപ്പിക്കാനായിട്ടില്ല.alsoreadഫ്ലോറിഡ ഹൗസ് സീറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്

Related Stories

Anweshanam
www.anweshanam.com