ഫ്ലോറിഡ ഹൗസ് സീറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്

മരിയ ഒലിവറ സൽസാറാണ് ഫ്ലോറിഡയെ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിറുത്തിയത്
ഫ്ലോറിഡ ഹൗസ് സീറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്

ഫ്ലോറിഡ ഹൗസ് ഓഫ് റപ്രസെൻ്റി റ്റീവ് സീറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്. മരിയ ഒലിവറ സൽസാറാണ് ഫ്ലോറിഡയെ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിറുത്തിയത് - എപി ന്യൂസ്.

ഡമോക്രാറ്റ് പാർട്ടിയുടെ ഡോണ സലാലയെയാണ് സൽസാർ തറപറ്റിച്ചത്. സ്പാനിഷ് ടെലിവിഷൻ അവതരാകയാണ് റിപ്പബ്ലിക്കൻ പാർട്ടിയെ ഫ്ലോറിഡയിൽ വിജയത്തിലെത്തിച്ച സൽസാർ.

also read: ട്രംപ്-ബൈഡന്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറി മറിയുന്നു

2018ൽ ഡമോക്രാറ്റ് പാർട്ടിയുടെ ഡോണ സലാലയോട് പൊരുതിനോക്കിയെങ്കിലും വിജയം കണ്ടില്ല. എന്നാൽ രണ്ടാം തവണ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി സൽസാറിനെയാണ് ഫ്ലോറിഡ തുണച്ചത്. ക്യൂബൻ - അമേരിക്കൻ വംശജയാണ് സൽസാർ.

മധ്യ മിയാമിയുടെ ഒട്ടേറെ പ്രദേശങ്ങളുൾക്കൊള്ളുന്നതാണ് ഫ്ലോറിഡ. ഡമോക്രാറ്റ് ആധിപത്യ മേഖലയെന്നാണ് ഫ്ലോറിഡ വിലയിരുത്തപ്പെടുന്നത്.

also read: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം: വൈ​റ്റ്ഹൗ​സി​ന് മു​ന്നി​ല്‍ അതീവ സുരക്ഷ

ഡമോക്രാറ്റ് പാർട്ടിയുടെ ഡോണ സലാല പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ ഭരണകൂടത്തിലെ ആരോഗ്യ-മാനവ സേവ സെക്രട്ടറിയായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിയാമി യൂണിവേഴ്സിറ്റി മുൻ പ്രിസഡൻ്റും വിസ്കോസിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്നു.

Related Stories

Anweshanam
www.anweshanam.com