ഹേങ്കോങ്: ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ഉപരോധം

ചൈനയുടെ ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ എന്ന പ്രതിജ്ഞാബദ്ധതയുടെ ലംഘനമാണ് ഈ വർഷം ഹോങ്കോങിൽ ചൈന നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമമെന്ന് വാഷിങ്ടൺ
ഹേങ്കോങ്: ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ഉപരോധം

ഹോങ്കോങ് ഭരണ സമതിയിലെ നാല് ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ഉപരോധം. മുൻ ബ്രിട്ടിഷ് കോളനി ഹോങ്കോങിലെ ചൈനീസ് ആധിപത്യത്തിനെതിരെ ഉയരുന്ന വിമത നീക്കങ്ങളെ അടിച്ചമർത്താൻ ഈ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നതാണ് ഉപരോധത്തിന് കാരണമായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

മക്കാവു കാര്യാലയ ഡെപ്യൂട്ടി ഡയറക്ടർ ഡെങ് സോങ്‌ഹുവ, ഹോങ്കോങ് ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ എഡ്വിന ലോ, ഹോങ്കോങിൽ പുതുതായി സ്ഥാപിതമായ ദേശീയ സുരക്ഷാ ഓഫീസിലെ ഉദ്യോഗസ്ഥർ ലി ജിയാങ്‌ഷവ്, ലി ക്വായ്-വാ എന്നിവർക്കെതിരെയാണ് ഉപരോധമെന്ന് യുഎസ് ട്രഷറി - സ്റ്റേറ്റ് ഡിപ്പാർട്ടു‌മെന്റുകൾ പറഞ്ഞു.

വിമതരെ തുരത്താൻ പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിൽ ഇപ്പറഞ്ഞ നാലു് ചൈനീസ് ഉദ്യോഗസ്ഥർ പ്രധാന പങ്കുവഹിച്ചുവെന്നതാണ് ഉപരോധത്തിന് വഴിയൊരുക്കിയതെന്ന് യുഎസ് സ്റ്റേസ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഈ ഉദ്യോഗസ്ഥർക്ക് യുഎസിലേക്ക് യാത്രാ വിലക്ക്. യുഎസുമായി ബന്ധപ്പെട്ട ഇവരുടെ സ്വത്ത് മരവിപ്പിക്കപ്പെടും.

ചൈനയുടെ ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ എന്ന പ്രതിജ്ഞാബദ്ധതയുടെ ലംഘനമാണ് ഈ വർഷം ഹോങ്കോങിൽ ചൈന നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമമെന്ന് വാഷിങ്ടൺ വ്യക്തമാക്കി.

ഉപരോധം തികച്ചും അസ്വീകാര്യമാണ്. യുഎസ് ഇടപെടൽ അപരിഷ്കൃതവുമാണ്. അംഗീകരിക്കുവാനാകില്ല. ഭീഷണി വിലപ്പോകില്ല - ഹോങ്കോങ് ചിഫ് സെക്രട്ടറി മാറ്റ്ത്യു ചിയൂംഗ് പതിവ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com