യുപിയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്
യുപിയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ പിടിയില്‍. ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാറാണ് വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പോലീസ് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com