ഉത്തർപ്രദേശിൽ ലൗ ജിഹാദ് ഇനി മുതൽ ക്രിമിനൽ കുറ്റം;10 വർഷംവരെ തടവുശിക്ഷ, ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം

യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ച ഓർഡിനൻസിനു അംഗീകാരം നൽകി
ഉത്തർപ്രദേശിൽ ലൗ ജിഹാദ് ഇനി മുതൽ ക്രിമിനൽ കുറ്റം;10 വർഷംവരെ തടവുശിക്ഷ, ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം

ലൗ ജിഹാദിനെതിരെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ച ഓർഡിനൻസിനു അംഗീകാരം നൽകി.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഇതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.

also read 'ലവ് ജിഹാദി'നെതിരെ നിയമം കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി

വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

Also read ലൗ ജിഹാദ്; പ്രണയത്തിന്റെ വര്‍ഗീയവത്കരണം

പ്രായപൂർത്തിയായവർ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതിൽ ഇടപെടാൻ സർക്കാരിനും മറ്റുള്ളവർക്കും അവകാശമില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഓർഡിനൻസിന്റെ കരടിന് ഉത്തർ പ്രദേശ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com