ഹത്രാസ് ബലാത്സം​ഗം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം.
ഹത്രാസ് ബലാത്സം​ഗം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സം​ഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സം​ഘമാണ് അന്വേഷണം നടത്തുക.

ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാൻഡൻഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ട്. കുടുംബത്തിന് സുരക്ഷ വേണം. പെൺകുട്ടിയുടെ സംസ്കാരം പൊലീസിന്റെ ഇഷ്ടപ്രകാരമാണ് നടത്തിയത്. ബലംപ്രയോ​ഗിച്ചാണ് മൃതശരീരം സംസ്കാരത്തിന് കൊണ്ടുപോയതെന്നും സഹോദരൻ പറഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com