അൺലോക്ക്​ 3: രാത്രികാല കർഫ്യു ഒഴിവാക്കി; സ്​കൂൾ തുറക്കില്ല
Top News

അൺലോക്ക്​ 3: രാത്രികാല കർഫ്യു ഒഴിവാക്കി; സ്​കൂൾ തുറക്കില്ല

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്കുകൾ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം.

By News Desk

Published on :

ന്യൂഡൽഹി: ലോക്​ഡൗൺ ഇളവുകളുടെ മുന്നാംഘട്ട മാർഗനിർദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. ആഗസ്​റ്റ്​ ഒന്ന്​ മുതൽ നിലവിൽ വരുന്ന മൂന്നാംഘട്ട ഇളവുകളിൽ രാത്രികാല കർഫ്യു ഒഴിവാക്കിയിട്ടുണ്ട്​. എന്നാൽ, സ്​കൂളുകളും കോളജുകളും ആഗസ്​റ്റ്​ 31 വരെ തുറക്കില്ല. ആഗസ്​റ്റ്​ അഞ്ച്​ മുതൽ ജിംനേഷ്യങ്ങൾക്ക്​ തുറന്ന്​ പ്രവർത്തിക്കാം.

യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്കുകൾ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം.

വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്ര യാത്രകൾ. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതിയില്ല.

മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ അടഞ്ഞുതന്നെ. പൊതുപരിപാടികൾ പാടില്ല, ഈ ഇളവുകളൊന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ബാധകമാകില്ല.

Anweshanam
www.anweshanam.com