രാജ്യത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് 3; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും
Top News

രാജ്യത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് 3; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും

രാജ്യത്ത് അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല.

By News Desk

Published on :

ന്യൂഡല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരും. ഈ മാസം അഞ്ചാം തീയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും സമ്മേളന ഹാളുകളും തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

സിനിമാശാലകളും സ്വിമ്മിംഗ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടരും. ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ആഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷം മാത്രമെ തുറക്കാവൂ.

Anweshanam
www.anweshanam.com