കോവിഡ് കാലത്ത് പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല; ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍
Top News

കോവിഡ് കാലത്ത് പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല; ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍

കോവിഡ് വ്യാപനം രൂക്ഷമായി ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. അവസാന വര്‍ഷ പിജി പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കും. മതിയായ പ്രാക്ടിക്കല്‍ ക്ലാസുകള്‍ പോലും ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേസമയം പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളില്‍ പലരും താമസിക്കുന്നത് കണ്ടെയ്ന്‍മെന്റ് സോണുകളിലാണ്. കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് കേരള സര്‍വകലാശാലയും പരീക്ഷ നടത്താന്‍ ഒരുങ്ങുന്നത്. കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷക്കെത്തുമെന്ന ചോദ്യവും ഉയരുന്നു.

പരീക്ഷയ്ക്ക് ശേഷമുള്ള വൈവ ഓണ്‍ലൈനായി നടത്തും. ഓരോ പ്രദേശത്തെയും സാഹചര്യം ഉള്‍കൊണ്ട് പരീക്ഷ നടത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസങ്ങളായി കോളേജുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ മതിയായ ക്ലാസുകള്‍ പോലും ലഭിക്കാതെയാണ് അടുത്ത മാസം പരീക്ഷ നടക്കുക.

Anweshanam
www.anweshanam.com