ജനാധിപത്യ സംരക്ഷണത്തിനായ് ഐക്യപ്പെടുക - രാഹുല്‍ ഗാന്ധി

ജനാധിപത്യം സംരക്ഷിയ്ക്കാന്‍ ശബ്ദമുയര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.
ജനാധിപത്യ സംരക്ഷണത്തിനായ് ഐക്യപ്പെടുക - രാഹുല്‍ ഗാന്ധി

ജനാധിപത്യം സംരക്ഷിയ്ക്കാന്‍ ശബ്ദമുയര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. 'സ്പീക്ക് അപ്പ്‌ഫോര്‍ഡമോക്രസി' എന്ന പ്രചരണത്തിന്റെ ഭാഗമായാണ് ആഹ്വാനമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഡീയോയൊടൊപ്പം ഇന്ന് (ജൂലായ് 26) രാവിലെ ട്വിറ്ററിലാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. 'നമുക്ക് ഒരുമിയ്ക്കാം ജനാധിപത്യം സംരക്ഷിയ്ക്കാന്‍' എന്നാണ് ആ ഹ്വാനം. ബിജെപി ഭരണഘടനപിച്ചിചിന്തുകയാണ്. ജനാധിപത്യം തകര്‍ത്തു തരിപ്പണമാക്കുകയാണ്. രാജസ്ഥാനില്‍ ജനാധിപത്യം കശാപ്പു ചെയ്യുന്നു. ഇതനുവദിയ്ക്കപ്പെടരുത്. ജനാധിപത്യത്തെ കാത്തു സംരക്ഷിയ്ക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണം - രാഹുല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുക്കളെ ബിജെപി അട്ടിമറിക്കുകയാണ്. മധ്യപ്രദേശിന് തൊട്ടുപിന്നാലെ ഇപ്പോള്‍ രാജസ്ഥാനിലും. സര്‍ക്കാരുകളെ അട്ടിമറിച്ചുള്ള ജനാധിപത്യ ധ്വംസനം ബിജെപി ഉടന്‍ അവസാനിപ്പിക്കണം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗലോട്ടും തമ്മിലുള്ള അധികാരവടംവലി മൂര്‍ച്ഛിപ്പിച്ചിതിന് പിന്നില്‍ ബിജെപിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് രാഹുലിന്റെ ജനാധിപത്യ സംരക്ഷണമെന്നാഹ്വാനം.

Related Stories

Anweshanam
www.anweshanam.com