
ബംഗളൂരു: കേന്ദ്രസഹമന്ത്രി ശ്രീപദ് യശോ നായികിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കര്‍ണാടകയിലെ അന്കോലയില്വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ വിജയ നായിക്ക് മരിച്ചു. മന്ത്രിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു പേഴ്സണല്‍ സ്റ്റാഫും മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരകന്നഡയിലെ അങ്കോളയില്‍ വച്ചാണ് അപകടം സംഭവിച്ചത്. കര്‍ണാടകത്തിലെ അങ്കോള ഗ്രാമത്തിന് സമീപത്തുവച്ചായിരുന്നു അപകടം. യെല്ലാപുരത്തുനിന്നും ഗോകര്‍ണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശ്രീപദ് യശോ നായികിന്റെ ചികിത്സയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും ഇക്കാര്യം പ്രമോദ് സാവന്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.