കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു

ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്‍.
കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദമായ മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു അദ്ദേഹത്തിന്. ഇതിന് പിന്നാലെ ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്‍. രാജ്യത്തെ പ്രമുഖ ദളിത് നേതാവായിരുന്നു പസ്വാൻ. എട്ട് തവണ ലോകസഭംഗമായിരുന്നിട്ടുണ്ട്. ആറ് തവണ കേന്ദ്ര മന്ത്രിയായി.

മൻമോഹൻ സിംഗ് മന്ത്രി സഭയിലും അംഗമായിരുന്നു. ബീഹാറിലെ ഹാജിപൂർ മണ്ഡലത്തിൽ നിന്നുമാണ് ഏഴ് തവണ പാർലമെന്റിലേക്ക് എത്തിയത്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക് ദൾ, ജനതാപാർട്ടി, ജനതാദൾ എന്നിവയിൽ അംഗമായിരുന്നു. പിന്നീട് 2000 - ത്തിലാണ് ലോക് ജനശക്തി പാര്‍ട്ടി രൂപീകരിച്ചത്.

ബീഹാർ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേയാണ് അദ്ദേഹത്തിന്റെ മരണം. മരണ വിവരം മകൻ ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്‌തു.

Related Stories

Anweshanam
www.anweshanam.com