
ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ് രോഗബാധ. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ രോഗബാധയുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രധാന് നിരീക്ഷണത്തില്‍ പോയി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവ് എന്നു സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.