കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്

ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണി പറഞ്ഞാണ് ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്

ന്യൂ ഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ 2021-22 ബഡ്ജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണി പറഞ്ഞാണ് ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചത്.

പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ഗൗണ്‍ ധരിച്ചാണ് സഭയില്‍ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാല്‍ ബജറ്റവതരണത്തിന് ശേഷം അവസരം നല്‍കുമെന്ന് ലോക്‌സഭ ചെയര്‍മാന്‍ അറിയച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. അകാലിദള്‍, ആപ് എംപിമാരും പ്രതിഷേധിച്ചു. രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. സാമ്ബത്തികരംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന് നേട്ടമാണ്. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ പദ്ധതിക്കായി 35,000 കോടി രൂപ നല്‍കി. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കും. 2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റ4 റോഡുകള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന് 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകള്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.

രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ ബജറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്. കോവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com