കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി ബജറ്റ് പ്രസംഗം കൊണ്ടു വന്നത് ഐപാഡിൽ

ഇത്തവണ 'ബഹി ഖാത'യില്ല, പെട്ടിയുമല്ല.
കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി ബജറ്റ് പ്രസംഗം കൊണ്ടു വന്നത് ഐപാഡിൽ

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. കോവിഡ് കാരണം മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടോകുമോയെന്ന ആകാംക്ഷയിലാണ് രാജ്യം.

അസ്വസ്ഥമായ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം. സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ബജറ്റ് പ്രസംഗം കൊണ്ടുവരുന്നതിൽ പല മാറ്റങ്ങളും പരീക്ഷിച്ച മന്ത്രിയാണ് നിർമലാ സീതാരാമൻ. കഴിഞ്ഞ വർഷങ്ങളിൽ മുൻഗാമികൾ ചെയ്യാറുള്ളത് പോലെ പെട്ടിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവരുന്ന പതിവുപേക്ഷിച്ച് 'ബഹി ഖാത' എന്ന് പേരുള്ള പട്ടുതുണിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവന്നു അവർ.

എന്നാല്‍, ഇത്തവണ ബജറ്റ് പ്രസംഗം പേപ്പറിലല്ല. ഐപാഡിലാണ്. പേപ്പർരഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. എംപിമാർക്ക് ബജറ്റ് പ്രസംഗത്തിന്‍റെ കോപ്പി ഇത്തവണ വിതരണം ചെയ്യില്ല. പകരം സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്യുക. കാരണം കോവിഡ് പ്രോട്ടോക്കോൾ തന്നെ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com