
ന്യൂയോര്‍ക്ക്: യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) 75ാമത് വാർഷിക യോഗത്തിന് നാളെ തുടക്കം കുറിക്കും. 30നാണ് പരിസമാപ്തി. ഉന്നതതല പൊതു ചർച്ചയുടെ ആദ്യ ദിവസം സെപ്തംബർ 22. യുഎൻ ജനറൽ അസംബ്ലി 75ാമത് സമ്മേളനത്തിന്റെ ഏകദിന ഉന്നതതല യോഗത്തിൻ്റെ ഉദ്ഘാടനത്തോടൊപ്പം യുഎൻ 75ാം വാർഷികവും ആഘോഷിക്കും.
സെപ്തംബർ 21 നാണ് 75ാം വാർഷികവുമായ ബന്ധപ്പെട്ട പ്രത്യേക പരിപാടി. "നമുക്ക് വേണം ഭാവി. യുഎൻ ഞങ്ങൾക്ക് ആവശ്യം. ബഹുമുഖ വാദം ഊട്ടിയുറപ്പിക്കുന്നതിൽ ഞങ്ങളുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും". ഇതാണ് പ്രത്യേക പരിപാടിയിലെ വിഷയം.
ജൈവ വൈവിധ്യ ഉച്ചകോടി. 1995 സെപ്തംബറിൽ ചൈനയിലെ ബീജിങിൽ നടന്ന നാലാം ലോക വനിതാ സമ്മേളനത്തിന്റെ (എഫ്ഡബ്ല്യുസിഡബ്ല്യു) 25ാം വാർഷികം ആഘോഷിക്കുന്നതിനുള്ള ഉന്നതതല യോഗം. ഇവയൊക്കയാണ് യുഎൻജിഎയുടെ 75ാമത് യോഗത്തിൻ്റെ പ്രാരംഭ ആഴ്ചകളിലെ വിവിധ യോഗങ്ങൾ.
യുഎൻജിഎയുടെ പ്രാരംഭ ആഴ്ചയിൽ 'കാലാവസ്ഥാവാരം എൻവൈസി - 2020' വെർച്ച്വൽ യോഗം സംഘടിപ്പിക്കപ്പെടുമെന്നും യുഎൻ വെബ്ബ്ബ്സൈറ്റ് വിജ്ഞാപനത്തിൽ പറയുന്നു.