തുർക്കി ഭൂകമ്പം:യുഎൻ സെക്രട്ടറി ജനറൽ ദുഃഖം രേഖപ്പെടുത്തി

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
തുർക്കി ഭൂകമ്പം:യുഎൻ സെക്രട്ടറി ജനറൽ ദുഃഖം രേഖപ്പെടുത്തി

തുർക്കിയുടെ പടിഞ്ഞാറൻ തീര മേഖലയിയിലെ ഭൂകമ്പത്തിലുണ്ടായ ആൾ നാശത്തിലും യുഎൻ സെക്രട്ടറി അൻ്റോണിയോ ഗട്ടറസ് അഗാധ ദുഃഖം രേഖപ്പെടുത്തി. തുർക്കി ഏജിയൻ കടൽ തീരമേഖലയിലുണ്ടായ ഭൂകമ്പത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിലും വസ്തുവഹകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിലും യുഎൻ സെക്രട്ടറി ജനറൽ അതീവ ദുഃഖം രേഖപ്പെടുത്തിയതായി യുഎൻ വക്താവ് ദുജറിക്ക് പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

ഇന്ന് പുലർച്ചെയാണ് തുർക്കിയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് 7.0 തീവ്രതയിൽ ഭൂകമ്പമുണ്ടായത്. 22 ഓളം പേർക്ക് ജീവഹാനിയുണ്ടതായും 800 ലധികം പേർക്ക് പരിക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു.

ഭൂകമ്പത്തെ തുടർന്ന് ഏജിയൻ കടലിൽ സുനാമി പ്രത്യക്ഷപ്പെട്ടു. ഭൂകമ്പത്തിൻ്റെ ശക്തമായ അനുരണനങ്ങൾ ഗ്രീക്ക് തീരമേഖലയിലുമുണ്ടായി.ഭൂകമ്പത്തിൽ കെട്ടിടം തകർന്ന് രണ്ടു കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.തുർക്കിയിലെ കടലോര റിസോർട്ട് നഗരം ഇസ്മിരിലാണ് ഭൂകമ്പം ഏറെ ബാധിച്ചത്. മൂന്നു ദശലക്ഷം ജനങ്ങൾ താമസിക്കുന്ന നഗരമാണ് ഇസ്മിർ . നഗരത്തിൽ ബഹുനില അപ്പാർട്ടുമെൻ്റുകളാണേറെയും. അതിനാൽകെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ അകപ്പെട്ടുപോയിട്ടുണ്ടെന്നതിൽ ഇനിയും വ്യക്തതയില്ല.

ഇസ്മിർ നഗരം വെള്ളത്തിൽ മുങ്ങി. വെള്ളത്തിൽ പൊങ്ങികിടക്കുന്ന തകർന്ന വീണ കെട്ടിടാവശിഷ്ടങ്ങളാണ് ജനങ്ങൾക്ക് രക്ഷാമാർഗങ്ങളെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇസ് മിർ നഗരവീഥികളിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കാണുന്നു.

Related Stories

Anweshanam
www.anweshanam.com