കൊളമ്പിയ ലൈംഗികാതിക്രമങ്ങളുടെ നാടെന്ന് യുഎൻ
Top News

കൊളമ്പിയ ലൈംഗികാതിക്രമങ്ങളുടെ നാടെന്ന് യുഎൻ

മുന്നു സ്ത്രീകളിലൊരാൾ ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരകളാവുന്നു

News Desk

News Desk

ബൊഗോട്ട: ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ കൊളമ്പിയ ലൈംഗികാതിക്രങ്ങളുടെ കേന്ദ്രമെന്ന് യുഎൻ റിപ്പോർട്ട്. ഇതിനിടെ, കുട്ടികളെ ബലാത്സംഗം ചെയ്യൽ - കൊലപ്പെടുത്തൽ കുറ്റങ്ങൾക്ക് ആജീവനാന്ത തടവുശിക്ഷ നൽകുവാനുള്ള നിയമ പരിഷ്ക്കരണത്തിൽ കൊളമ്പിയൻ പ്രസിഡൻ്റ് കഴിഞ്ഞ ദിവസം ഒപ്പുവച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

നാലുവർഷത്തോളം സൈനികർ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കിയെന്ന സംഭവം ഈയ്യിടെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം. പുതിയ നിയമത്തെക്കുറിച്ച് പ്രസിഡൻ്റ് ഇവാൻ ദുക്കെ പറഞ്ഞത് നിയന്ത്രണങ്ങളേതുമില്ലാതെ കുട്ടികൾക്ക് സംരക്ഷണമെന്നാണ്.

കൊളമ്പിയൻ ശിക്ഷാ നിയമത്തിലെ ചരിത്രപരമായ മാറ്റമാണ് ഈ നിയമ നിർമ്മാണത്തിലൂടെ പ്രതിഫലിച്ചിട്ടുള്ളത്. ഇതുവരെയും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ജീവിതകാലം ജയിലെന്ന വ്യവസ്ഥ നിലവിലില്ലായിരുന്നു. പുതിയ നിയമം ഭരണഘടനയിലെ ആജീവാനന്ത ശിക്ഷ നിരോധനമെന്ന ആർട്ടിക്കൾ 34 നീക്കം ചെയ്തു.

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങൾ പുറത്തുവന്നതോടെ സൈനിക തല അന്വേഷണം നടത്തിയിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയവരെ സേനയിൽ നിന്ന് പിരിച്ചുവിട്ടതായി ജൂലായ് ഒന്നിന് സേനാ കമാൻ്റർ മേയർ ജനറൽ എഡ്യുവറോ സ്പാട്ടിരിയോ വെളിപ്പെടുത്തി.

ലൈംഗീകാതിക്രമങ്ങളുടെ കേന്ദ്രമാണ് കൊളംബിയെന്ന് യുഎൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുന്നു സ്ത്രീകളിലൊരാൾ ലൈംഗീകാതിക്രമത്തിൻ്റെ ഇരയാണെന്ന് 2019 യുഎൻ മാനവികസന സൂചിക പറയുന്നു. ഇതിലേറെയും കുട്ടികൾ.

കൊളമ്പിയൻ ഫെമിസയ്ഡ് ഫൗണ്ടേഷൻ റിപ്പോർട്ട് പറയുന്നത് 2020 ആദ്യ അഞ്ചുമാസങ്ങളിൽ 8532 സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ്. ഇതിൽ 5800 പേർ 18 വയസിനു താഴെയുള്ളവർ!

കൊളമ്പിയൻ ലീഗൽ മെഡിസൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം 7544 പേർ പരിശോധിക്കപ്പെട്ടു. ഇതിൽ 6479 പേരും കുട്ടികൾ. കൊളമ്പിയൻ ആദിമ ജനവിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ലൈംഗീകാതിക്രമങ്ങൾക്കേറെയും ഇരയാകുന്നത്.

Anweshanam
www.anweshanam.com