എം പി ജോയിസ് ജോർജ് നടത്തിയത് അങ്ങേയറ്റം മോശം പരാമർശം: ഉമ്മൻ ചാണ്ടി

അശ്ലീല പരമാർശം ആസ്വദിച്ച് മണി സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കുപ്രസിദ്ധനാണ് .
എം പി ജോയിസ് ജോർജ് നടത്തിയത് അങ്ങേയറ്റം മോശം പരാമർശം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം :രാഹുൽ ഗാന്ധി സെന്റ് തെരേസാസ് കോളേജ് സന്ദർശനം നടത്തിയ സംഭവത്തിൽ രൂക്ഷ പരാമർശം ഉന്നയിച്ച മുൻ ഇടത് എം പി ജോയിസ് ജോർജ് നടത്തിയത് അങ്ങേയറ്റം മോശം പരാമർശം ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം .

പെൺകുട്ടികളെയും സ്ത്രീകളെയും മാത്രമല്ല കേരള സമൂഹത്തെയാണ് ജോയിസ് അപമാനിച്ചത് .സി പി എം പാർട്ടി അംഗങ്ങൾ സ്ത്രീവിരുദ്ധ പരാമർശ ജ്വരം ബാധിച്ചവരാണ് എന്നും അദ്ദേഹം പറഞ്ഞു .അശ്ലീല പരമാർശം ആസ്വദിച്ച് മണി സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കുപ്രസിദ്ധനാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com