ഒരു ദശാബ്ദത്തോളം കാലം തന്നെ ഈ കേസിന്റെ പേരിൽ വേട്ടയാടി: ഉമ്മൻ ചാണ്ടി

2018 -ൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ പോലീസിനെ പോലും സമീപിച്ചില്ല .
ഒരു ദശാബ്ദത്തോളം കാലം തന്നെ ഈ കേസിന്റെ പേരിൽ വേട്ടയാടി: ഉമ്മൻ ചാണ്ടി

കൊച്ചി :സോളാർ പീഡന കേസ് തെളിയിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി ഉമ്മൻ ചാണ്ടി .ഒരു ദശാബ്ദത്തോളം കാലം തന്നെ ഈ കേസിന്റെ പേരിൽ വേട്ടയാടി .പൊതുസമൂഹത്തിനു മുന്നിൽ എല്ലാ വാതിലുകളും തുറന്നാണ് ജീവിച്ചത് .

എല്ലാ പ്രതിസന്ധിയിലും നാടും കുടുംബവും കേരള ജനതയും ഒപ്പം ഉണ്ടായിരുന്നത് തനിക്ക് ഊർജമായി എന്നും അദ്ദേഹം പറഞ്ഞു .മനഃസാക്ഷിയാണ് തന്റെ വഴി കാട്ടിയെന്നും അദ്ദേഹം പറഞ്ഞു .സംഭവം നടന്നു എന്ന് പരാതിക്കാരി പറയുന്ന ദിവസം ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി ഇല്ലായിരുന്നു .

ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് എത്തിയത് .പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിനു തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് .സത്യം മറച്ചു വെക്കാൻ ആർക്കും കഴിയില്ല എന്നതിന്റെ തെളിവാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ എന്ന് അദ്ദേഹം പറഞ്ഞു .2018 -ൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ പോലീസിനെ പോലും സമീപിച്ചില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com