യു​ക്രെ​യി​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 22 മരണം

ചു​ഹൂ​വ് സൈ​നി​ക വ്യോ​മ​താ​വ​ള​ത്തി​ൽ പ​റ​ന്നു​യ​ർ​ന്ന അ​ന്‍റ​നോ​വ് -26 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.
യു​ക്രെ​യി​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 22 മരണം

കീ​വ്: യു​ക്രെ​യി​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് സൈ​നി​ക കേഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 22 പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പരി​ക്കേ​റ്റു. യു​ക്രെ​യി​നി​ലെ ഖാ​ർ​കി​വി​നു സ​മീ​പം പ്രാ​ദേ​ശി​ക സമ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50നാ​യി​രു​ന്നു സം​ഭ​വം.

ചു​ഹൂ​വ് സൈ​നി​ക വ്യോ​മ​താ​വ​ള​ത്തി​ൽ പ​റ​ന്നു​യ​ർ​ന്ന അ​ന്‍റ​നോ​വ് -26 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. 21 കേ​ഡ​റ്റു​ക​ളും ഏ​ഴ് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 28 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടായിരുന്നത്. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് യു​ക്രെ​യി​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ന്‍റ​ണ്‍ ജെ​റാ​ഷ്ചെ​ങ്കോ പ​റ​ഞ്ഞു.

വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി ഇന്ന് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വി​മാ​നാ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും ജെ​റാ​ഷ്ചെ​ങ്കോ അ​റിയിച്ചു. വി​മാ​നം ത​ർ​ന്ന​യു​ട​നെ തീ ​പി​ടി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷമാണ് തീ​യ​ണ​യ്ക്കാ​ൻ സാ​ധിച്ചത്.

Related Stories

Anweshanam
www.anweshanam.com