കുറ്റവാളി കൈമാറ്റ കരാർ മരവിപ്പിക്കുവാൻ  ബ്രിട്ടൻ

കുറ്റവാളി കൈമാറ്റ കരാർ മരവിപ്പിക്കുവാൻ ബ്രിട്ടൻ

യുഎസ് ട്രമ്പ് ഭരണകൂടത്തിൻ്റെ ചുവടുപിടിച്ച് ബ്രിട്ടിഷ് ബോറിസ് ജോൺസൺ ഭരണകൂടം ചൈനീസ് ഭരണകൂടത്തിനോട് അകലം പാലിക്കുന്നതിൻ്റെ പ്രതിഫലനമായാണ് കരാർ മരവിപ്പിയ്ക്കൽ നീക്കം

ഹോങ്കോങ്: ഹോങ്കോങുമായുള്ള കുറ്റവാളി കൈമാറ്റ കരാർ മരവിപ്പിയ്ക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടിഷ് സർക്കാർ. യുഎസ് ട്രമ്പ് ഭരണകൂടത്തിൻ്റെ ചുവടുപിടിച്ച് ബ്രിട്ടിഷ് ബോറിസ് ജോൺസൺ ഭരണകൂടം ചൈനീസ് ഭരണകൂടത്തിനോട് അകലം പാലിക്കുന്നതിൻ്റെ പ്രതിഫലനമായാണ് കരാർ മരവിപ്പിയ്ക്കൽ നീക്കം - ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് ഭരണക്കുടം ഹേങ്കോങിനുമേൽ ആധിപത്യം ശക്തിപ്പെടുത്തുകയാണ്. ചൈനക്കെതിരെയുള്ള ജനാധിപത്യ സമരസംഘങ്ങളെ നേരിടുവാനായി ദേശീയ സുരക്ഷാ നിയമം ചൈന ഹോങ്കോങിൽ നടപ്പിലാക്കുകയാണ്.

ബ്രിട്ടൻ ചൈനീസ് കമ്പനി ഹുവേയെ 5 ജി സാങ്കേതികവിദ്യ വികസനത്തിൽ നിന്ന് നിരോധിച്ചു. മൂന്നു ദശലക്ഷം ഹോങ്കോങുകാർക്ക് റസിഡൻസി അവകാശം നൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. യുഎസ് - ബ്രിട്ടിഷ് ഭരണക്കൂടങ്ങൾ ഹോങ്കോങിനെ അസ്ഥിരപ്പെടുത്തുകയാണെന്ന ചൈനീസ് ആക്ഷേപം നിലനിൽക്കുകയാണ്.

ഹോങ്കോങിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടൻ അനാവശ്യ ഇടപ്പെടലുകൾ നടത്തുന്നവെന്ന ആരോപണത്തിലുമാണ് ചൈന. ഇത്തരമാരു സാഹചര്യത്തിലാണ് ചൈനയുമായുള്ള ബന്ധങ്ങളെ കുടുതൽ വഷളാക്കുന്ന കുറ്റവാളി കൈമാറ്റ കരാർ നിർജീവമാക്കുവാനുള്ള ബോറിസ് ജോൺ സർക്കാരിൻ്റെ നീക്കം.

Last updated

Anweshanam
www.anweshanam.com