ഫൈസർ വാക്‌സിന് ബ്രിട്ടനിൽ അനുമതി;ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ

വാക്‌സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.
ഫൈസർ  വാക്‌സിന് ബ്രിട്ടനിൽ അനുമതി;ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ

അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബ്രിട്ടൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. അടുത്ത ആഴ്ചമുതൽ യുകെയിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കും.

ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്‌സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ അംഗീകരിച്ചതായി യു.കെ.സർക്കാരും അറിയിച്ചു.

വാക്‌സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.

ഒരു വ്യക്തിക്ക് വാക്സിൻ്റെ രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാവുന്ന തരത്തിൽ നാൽപ്പത് ദശലക്ഷം ഡോസുകൾക്ക് യുകെ ഓർ‍ഡർ നൽകി കഴിഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com