മഹാരാഷ്ട്രയുടെ സ്റ്റിംയറിംഗ് വീല്‍ തന്റെ കൈകളില്‍ ഭദ്രം: ഉദ്ധവ് താക്കറെ

ഞങ്ങളുടേത് ഒരു ത്രീവീലര്‍ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ സര്‍ക്കാരാണ്.
മഹാരാഷ്ട്രയുടെ സ്റ്റിംയറിംഗ് വീല്‍ തന്റെ കൈകളില്‍ ഭദ്രം: ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്റ്റിംയറിംഗ് വീല്‍ തന്റെ കൈകളില്‍ ഭദ്രമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ വിലപ്പോകില്ലെന്നും ഉദ്ധവ് പറഞ്ഞു.

ഞങ്ങളുടേത് ഒരു ത്രീവീലര്‍ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ സര്‍ക്കാരാണ്. എന്നാല്‍ സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം തന്റെ കൈയില്‍ ശക്തമാണ്. മറ്റു രണ്ടു പേരും പിറകില്‍ ഇരിക്കുന്നു. എന്‍സിപിയും കോണ്‍ഗ്രസും അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാ വികാസ് അഗതി (എംവിഎ) സര്‍ക്കാര്‍ രൂപീകരിച്ചത് ജനാധിപത്യ തത്വങ്ങള്‍ പാലിച്ചാണ്. എന്നാല്‍ പ്രതിപക്ഷം അത് മറിച്ചിടാന്‍ നോക്കുമ്ബോള്‍ അത് ജനാധിപത്യമാണോയെന്ന് ഓര്‍ക്കണമെന്നും ഉദ്ധവ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com