തിരുവനന്തപുരം; പിണറായി വിജയൻറെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യു ഡി എഫ്. യു ഡി എഫ് നേതാക്കൾ ആരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടി വിയിൽ മാത്രമേ ചടങ്ങ് കാണുവുള്ളു എന്നാണ് ഹസ്സന്റെ പ്രതികരണം.
മന്ത്രിമാർ മാത്രം പങ്കെടുക്കേണ്ട ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. 140 എം എൽ എ മാരെയും 20 എം പി മാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച സത്യപ്രതിജ്ഞ നടത്താനാണ് എൽ ഡി എഫ് തീരുമാനം.
Comments