നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ 'അമ്മ വ്യക്തമാക്കിയിരുന്നു .
നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ .പിന്തുണ സ്വീകരിച്ചാലും അവരുടെ സ്ഥാനാർഥിയായി മത്സരിക്കില്ല .

താൻ സമര സമിതിയുടെ സ്ഥാനാർഥി ആണെന്നും അവർ വ്യക്തമാക്കി .ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ 'അമ്മ വ്യക്തമാക്കിയിരുന്നു .

സ്വതന്ത്ര ആയി മത്സരിക്കാനാണ് തീരുമാനം .ധർമ്മടത്ത് മുഖ്യമന്ത്രി വോട്ട് അപേക്ഷിച്ചു വരുമ്പോൾ നീതി ലഭിക്കേണ്ട മക്കളുടെ അമ്മയ്ക്ക് നീതി നൽകിയോ എന്ന് ചോദിക്കണമെന്നും അവർ ആവശ്യപ്പെട്ടു .

രണ്ടു ദിവസം കഴിഞ്ഞു അവിടുത്തെ അമ്മമാർ തന്നെ വിളിച്ചിരുന്നുവെന്നും എന്ത് കൊണ്ട് ഈ കാര്യം നേരിട്ടു ചോദിച്ചുകൂടാ എന്നും ആരാഞ്ഞു .തുടർന്നാണ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനം എടുത്തത്

No stories found.
Anweshanam അന്വേഷണം
www.anweshanam.com