പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

40 നെതിരെ 87 വോട്ടുകള്‍ക്ക് ആണ് പ്രമേയം പരാജയപ്പെട്ടത്
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടുകള്‍ക്ക് ആണ് പ്രമേയം പരാജയപ്പെട്ടത്. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

40 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 87 പേര്‍ എതിര്‍ത്തു. മൂന്ന് പേര്‍ വിട്ടു നിന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യ​ത് എ​ഴു​ന്നേ​റ്റു​നി​ര്‍​ത്തി​യാ​ണ്. യു​ഡി​എ​ഫി​നു പു​റ​ത്തു നി​ല്‍​ക്കു​ന്ന ജോ​സ് കെ.​മാ​ണി പ​ക്ഷം വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു നി​ന്നു. ജോ​സ് പ​ക്ഷ​ത്തു​നി​ന്നു​ള്ള റോ​ഷി അ​ഗ​സ്റ്റി​നും ഡോ. ​എ​ന്‍ ജ​യ​രാ​ജും നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. ഇ​രു​വ​രും നി​യ​മ​സ​ഭാ കോം​പ്ല​ക്സി​ലു​ള്ള എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ പി.​ജെ. ജോ​സ​ഫും മോ​ന്‍​സ് ജോ​സ​ഫും സ​ഭ​യി​ലെ​ത്തി​യ​പ്പോ​ള്‍ മ​റ്റൊ​രം​ഗ​മാ​യ സി.​എ​ഫ്. തോ​മ​സ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ര്‍​ന്ന് എ​ത്തി​യി​ല്ല.

11 മണിക്കൂറിലേറെ നീണ്ടു നിന്നു അവിശ്വാസ പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം 3.45 മണിക്കൂര്‍ നീണ്ടുനിന്നു. കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണിത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com