പ്രത്യക്ഷ സമരം പുനരാരംഭിച്ച് യുഡിഎഫ്; മുഖ്യമന്ത്രിയുടെ രാജിക്കായി അഞ്ച് നേതാക്കളുടെ സമരം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു അഞ്ച് നേതാക്കള്‍ മാത്രം അണിനിരന്ന സമരം
പ്രത്യക്ഷ സമരം പുനരാരംഭിച്ച് യുഡിഎഫ്; മുഖ്യമന്ത്രിയുടെ രാജിക്കായി അഞ്ച് നേതാക്കളുടെ സമരം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച്‌ നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു അഞ്ച് നേതാക്കള്‍ മാത്രം അണിനിരന്ന സമരം.

പ്രത്യക്ഷസമരങ്ങള്‍ നടത്തേണ്ടതില്ലെന്ന തീരുമാനം പിന്‍വലിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള സമരം. മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. 6 തവണ മുഖ്യമന്ത്രി സ്വപ്നാസുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയായാണ്. രാജാവ് നഗ്നനാണെന്ന് പറയേണ്ട സാഹചര്യം വന്നു'. ഇനിയെങ്കിലും മുഖ്യമന്ത്രി രാജിക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കയ്യാമം വെച്ച്‌ കൊണ്ട് പോകുന്നത് കാണാന്‍ വയ്യാത്തതിനാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന യുഡിഎഫ് സബ്കമ്മിറ്റിയോഗത്തിന് ശേഷം പെട്ടെന്ന് പ്രകടനം നടത്താന്‍ നേതാക്കള്‍ തീരുമാനിക്കയായിരുന്നു.

സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരം പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. തുടര്‍ന്നായിരുന്നു സമരം വീണ്ടും നടത്താന്‍ തീരുമാനിച്ചത്.

Related Stories

Anweshanam
www.anweshanam.com