തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി: ഇന്ന് യുഡിഎഫ് യോഗം

വൈകിട്ട് മൂന്നിനാണ് യോഗം ചേരുക.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി: ഇന്ന് യുഡിഎഫ് യോഗം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിനാണ് യോഗം ചേരുക. കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയില്‍ തിരുത്തില്‍ നടപടികള്‍ ആരംഭിച്ചു. രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രന്‍ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com