സീറ്റ്‌ വിഭജനത്തിലെ തര്‍ക്കം തീര്‍ക്കാന്‍ ഇന്ന് വീണ്ടും യുഡിഎഫ് യോഗം

സീറ്റ്‌ വിഭജനത്തിലെ തര്‍ക്കം തീര്‍ക്കാന്‍ ഇന്ന് വീണ്ടും യുഡിഎഫ് യോഗം

തിരുവനന്തപുരം: സീറ്റ്‌ വിഭജനത്തിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. അധികമായി പേരാമ്പ്ര , പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ഇന്നലത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഈ സീറ്റുകള്‍ കൊടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ താല്പര്യം കാണിക്കുന്നില്ല.

ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ലീഗ് ആവശ്യപ്പെട്ടു. പല തവണ ചര്‍ച്ച ചെയ്തിട്ടും സമവായത്തില്‍ എത്താന്‍ കഴിയാതിരുന്ന ജോസഫ് വിഭാഗവുമായി നാളെ വീണ്ടും കോണ്‍ഗ്രസ്‌ ചര്‍ച്ച നടത്തും. കോട്ടയത്തെ സീറ്റുകളിലാണ് തര്‍ക്കം ഇപ്പോഴും തുടരുന്നത്.

സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തിര യോഗം ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അന്‍വര്‍ അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത്

No stories found.
Anweshanam അന്വേഷണം
www.anweshanam.com