പാവപ്പെട്ടവർക്ക് പ്രതിവര്ഷം 72000 രൂപ;യു ഡി എഫ് പ്രകടന പത്രിക പുറത്ത്

ലൈഫ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ചു നടപ്പാക്കും .കാർഷിക ബജറ്റ് അവതരിപ്പിക്കും .രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളും .
പാവപ്പെട്ടവർക്ക് പ്രതിവര്ഷം 72000  രൂപ;യു ഡി എഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം :സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് പ്രതിവര്ഷം 72000 രൂപ ഉറപ്പാക്കുമെന്ന് യു ഡി എഫ് പ്രകടന പത്രിക .ഈ പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്ക് മാസം 2000 രൂപ പെൻഷൻ നൽകും .

രാഹുൽ ഗാന്ധി മുന്നോട്ടു വച്ച ന്യായ പദ്ധതിയാണ് പത്രികയുടെ കാതൽ .പ്രതിമാസം 6000 രൂപ അക്കൗണ്ടിൽ എത്തിക്കും .സംസ്ഥാനത്തെ ദാരിദ്ര്യം തുടച്ചു നീക്കുകയാണ് പദ്ധതി കൊണ്ട് ലക്‌ഷ്യം വെയ്‌ക്കുന്നത് .സാമൂഹ്യ ഷേമ പെൻഷൻ 3000 രൂപയാകും .

എല്ലാ വെള്ള കാർഡുകാർക്കും അഞ്ചു കിലോ അരി നൽകും .ലൈഫ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ചു നടപ്പാക്കും .കാർഷിക ബജറ്റ് അവതരിപ്പിക്കും .രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളും .

എല്ലാ ഉപഭോക്താക്കൾക്കും 100 യുണിറ് വൈദ്യുതി സൗജന്യമാകും .ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ട് വരുമെന്നും പത്രികയിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com