ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

കോണ്‍ഗ്രസ് എംപി ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു.
ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

കൊച്ചി: കോണ്‍ഗ്രസ് എംപി ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്റോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. എംഎം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം കെ പി സി സി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com