യുഡിഎഫിന് ഇത് നര്‍ണായക പോരാട്ടം; തോ​റ്റാ​ല്‍ മൂ​ന്നാം ശ​ക്തി വ​രു​മെ​ന്ന് കെ ​സു​ധാ​ക​ര​ന്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു
യുഡിഎഫിന് ഇത് നര്‍ണായക പോരാട്ടം; തോ​റ്റാ​ല്‍ മൂ​ന്നാം ശ​ക്തി വ​രു​മെ​ന്ന് കെ ​സു​ധാ​ക​ര​ന്‍

കണ്ണൂര്‍: യുഡിഎഫിന് ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണെന്നും പരാജയപ്പെട്ടാല്‍ അത് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും കെ.സുധാകരന്‍ എം.പി. ഇരിക്കൂറില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

'ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യുഡിഎഫ് അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ അവര്‍ ശക്തരല്ല. എന്നാല്‍ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച് വരണം' - സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ര്‍ ഇ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പി​ന്നെ എ​ങ്ങ​നെ​യാ​ണ് അ​ത് റ​ദ്ദാ​ക്കി​യ​തെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ പ്രശ്ന പരിഹാരമായിട്ടില്ല. രണ്ടു ദിവസം കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയിട്ടുണ്ട്.

പിണറായി വിജയൻ ഉള്ളുപ്പില്ലായ്മയുടെ പ്രതീകമാണ്. ഓഖി ദുരന്തത്തിൽ മൃതദേഹങ്ങൾ കടൽ തീരത്ത് അടിഞ്ഞപ്പോൾ, ഫയൽ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങൾ നേരിട്ടപ്പോൾ റവന്യു മന്ത്രിയുടെ കാറിൽ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ജനങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രിയിൽ നിന്ന് ഈ നാട് എന്ത് ഔന്നത്യമാണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com