പാനൂരിൽ ലീഗ് പ്രവർത്തകന്റെ മരണം;സമാധാന യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

മൻസൂറിന്റെ കൊലപതാകം കഴിഞ്ഞ 40 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചില്ല .
പാനൂരിൽ ലീഗ് പ്രവർത്തകന്റെ  മരണം;സമാധാന യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

കണ്ണൂർ :കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകന്റെ മരണത്തെ തുടർന്ന് കണ്ണൂർ കളക്ടർ വിളിച്ച സമാധാന യോഗം യു ഡി എഫ് ബഹിഷ്കരിച്ചു .പോലീസ് നടപടികൾ ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം .

കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിലിരിക്കുന്നതെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു .മൻസൂറിന്റെ കൊലപതാകം കഴിഞ്ഞ 40 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചില്ല .

അത് മാത്രമല്ല ആയുധസംഭരണം നടത്തിയ ഡി വൈ എഫ് ഐ നേതാവിനെ കണ്ടെത്താനോ പോലീസ് ശ്രമിച്ചില്ല .കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ യു ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു .

അക്രമത്തിൽ പങ്കെടുത്ത എല്ലാവരുടെയും പേര് മുഹ്‌സിൻ പറഞ്ഞിരുന്നു .ഇതിൽ ഒറ്റയാളേ പോലും പിടികൂടാൻ പോലീസ് തയ്യാർ ആയില്ല .അതേ സമയം പാനൂരിലെ മൻസൂർ കൊലപാതകത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com