യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും.

കുമ്പള നഗര മധ്യത്തിണ് ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനം നടക്കുക. മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസന്‍ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും.

പ്രവര്‍ത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വെച്ചാണ് യാത്ര.

നാളെ വൈകിട്ട് 5ന് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. മറ്റന്നാള്‍ രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com