ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് കാണാന്‍ താന്‍ ട്രംപ് അല്ല: ഉദ്ദവ് താക്കറെ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് കാണാന്‍ താന്‍ ട്രംപ് അല്ല: ഉദ്ദവ് താക്കറെ

മുംബൈ: താന്‍ ഡൊണാള്‍ഡ് ട്രംപ് അല്ലെന്നും ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് കാണാന്‍ കഴിയില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്‌നയില്‍ പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേ രിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ സ്വീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രണ്ടാമതും വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഇളവുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു.

മുംബെയില തെരുവുകളില്‍ വടപാവ് എപ്പോള്‍ ലഭ്യമാകുമെന്ന് സഞ്ജയ് റാവത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് താക്കറെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇളവുകളുടെ ഭാഗമായി ഓരോന്നോരോന്നായി തുറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com