യുഎഇ പ്രവേശന വിലക്ക് നീട്ടി

ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വെയുമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
യുഎഇ പ്രവേശന വിലക്ക് നീട്ടി

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ന്യൂസ് ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വെയുമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതിയും സിവില്‍ ഏവിയേഷനും സംയുക്തമായി പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂന്നരലക്ഷത്തിന് മുകളിലെത്തി. ഇന്നലെ 3 ,57,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,02,82,833 ആയി.3449 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,22,408 ആയി. നിലവില്‍ 34,47,133 പേരാണ് ചികിത്സയില്‍ ഉള്ളത്. 3,20,289 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. 15,89,32,921 പേര്‍ വാക്സിന്‍ സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 48,621 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com