യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടു

മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്.
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്. കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരില്‍. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നു.നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ പ്രതികളെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത് . കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോയത്.

അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത് . ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു, എൻഐഎ കോടതിയിൽ സ് കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടിരുന്നു. അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറ്റാഷെയും സരിത്തും തമ്മിൽ ജൂലൈ 3നും 5നും ഫോണ് വിളികൾ നടന്നിട്ടുണ്ടെന്നാണ് കോൾ രജിസ്റ്റര്‍ പരിശോധിക്കുമ്പോൾ മനസിലാകുന്നത്.

Related Stories

Anweshanam
www.anweshanam.com