സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് ഇതുവരെ ആറ് കോവിഡ് മരണം സ്ഥിരീകരി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​ല​പ്പു​റം ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി കോ​യ​മോ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന്യു​മോ​ണി​യ ബാ​ധി​ച്ച്‌ ഈ ​മാ​സം ഒ​ന്‍​പ​ത് മു​ത​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. വ്യാ​ഴാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

അതേസമയം കണ്ണൂർ ചൊക്ലിയിൽ കുഴഞ്ഞുവീണ് മരിച്ച ദാമോദരന് (70) കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് ഇതുവരെ ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം എടത്തല സ്വദേശി മോഹനൻ (65) പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ (72) ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയൻ(61) എന്നിവര്‍ക്കൊപ്പം ശനിയാഴ്ച മരിച്ച് പട്ടണക്കാട് സ്വദേശി ചാലുങ്കൽ ചക്രപാണി (79) എന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com