കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം
Top News

കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

കണ്ണൂര്‍ തളിപറമ്പ കീഴാറ്റൂര്‍ സ്വദേശി യശോദ (84), ആലപ്പുഴ എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ് (72) എന്നിവരാണ് മരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. കണ്ണൂര്‍ തളിപറമ്പ കീഴാറ്റൂര്‍ സ്വദേശി യശോദ (84), ആലപ്പുഴ എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ് (72) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ച് അഞ്ച് പേര്‍ മരിച്ചു.

കോവിഡ് ന്യുമോണിയ ബാധിച്ചാണ് കണ്ണൂര്‍ സ്വദേശി യശോദ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു . തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്ന് ഈ മാസം 25 നാണ് ഇവരെ പരിയാരത്തേക്ക് മാറ്റിയത്. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവം വിശദ പരിശോധനക്ക് ആലപ്പുഴയിലേക്ക് അയച്ചു.

മുന്‍പഞ്ചായത്ത് അംഗമായ ഔസേഫ് വര്‍ഗ്ഗീസ് (72) അര്‍ബുദ ബാധിതനായിരുന്നു. അര്‍ബുദത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ ആണ് മരണം സംഭവിച്ചത്.

Anweshanam
www.anweshanam.com