സംസ്ഥാനത്ത് രണ്ട് കോവിഡ്  മരണം കൂടി; മെഡിക്കൽ കോളജ് നിരീക്ഷണ വാർഡിൽ ആത്മഹത്യ
Top News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മെഡിക്കൽ കോളജ് നിരീക്ഷണ വാർഡിൽ ആത്മഹത്യ

തിരുവനന്തപുരം മെഡിക്കൽ കോളജ് നിരീക്ഷണ വാർഡിൽ കൊല്ലം കടയ്ക്കൽ സ്വദേശി ആത്മഹത്യ ചെയ്തു.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുകോവിഡ് മരണം കൂടി. ശാന്തൻപാറയിൽ മരിച്ച പാണ്ഡ്യനും പാനൂരിൽ മരിച്ച സലീഖിനുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് നിരീക്ഷണ വാർഡിൽ കൊല്ലം കടയ്ക്കൽ സ്വദേശി ആത്മഹത്യ ചെയ്തു.

പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. 72 വയസായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവ് ആയി കണ്ടതോടെ വിവരമറിയിക്കാൻ ആരോഗ്യപ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പാനൂരിൽ കഴിഞ്ഞ ദിവസം മരിച്ച കരിയാട് സ്വദേശി സലീഖിന് കോവിഡ് സ്ഥിരീകരിച്ചു. മേയ് ഇരുപത്തിയഞ്ചിന് അഹമ്മദാബാദില് നിന്നെത്തിയ സലീഖ് നീരീക്ഷണ കാലാവധി കഴിഞ്ഞും വീട്ടില് തുടരുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവി ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു.

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് കോവിഡ് ഐസ ലേഷൻ വാർഡിൽ വീണ്ടും ആത്മഹ്യ യുണ്ടായി കൊല്ലം കടയ്ക്കൽ സ്വദേശി എം നിസാറുദീൻ ആണ് മരിച്ചത്. 52 വയസായിരുന്നു. രാവിലെ മുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. മരത്തിൽ നിന്ന് വീണ് പരുക്കേറ്റതിനേത്തുടർന്ന് 12 നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഒപ്പം ചികിൽസയിലുണ്ടായിരുന്ന ആൾക്ക് കോവിഡ് ബാധിച്ചതിനേത്തുടർന്നാണ് കോവിഡ് ഐസലേഷനിലേയ്ക്ക് മാറ്റിയത്. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ച് ചികിൽസയിലിരുന്നയാളും നിരീക്ഷണത്തിലിരുന്നയാളും മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ ഒരേ ദിവസം തൂങ്ങി മരിച്ചിരുന്നു.

Anweshanam
www.anweshanam.com