രാജമലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 58 ആയി
Top News

രാജമലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 58 ആയി

രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

News Desk

News Desk

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തെരച്ചില്‍ തുടരാന്‍ തീരുമാനമായത്. യോഗത്തില്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു. പെട്ടിമുടിയില്‍ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്.

ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചു. കന്നിയാറിലാണ് നിലവില്‍ പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷ.

Anweshanam
www.anweshanam.com