ലോകത്ത് രണ്ട് കോടി മുപ്പത്തിയാറ് ലക്ഷം കോവിഡ് രോഗികള്‍; മരണസംഖ്യ 812,181

ലോകത്ത് 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ലോകത്ത് രണ്ട് കോടി മുപ്പത്തിയാറ് ലക്ഷം കോവിഡ് രോഗികള്‍; മരണസംഖ്യ 812,181

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 812,181 ആയി ഉയര്‍ന്നു. 16,075,290 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 5,874,123 ആയി. 180,604 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3,167,028 പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് ഇപ്പോഴും രണ്ടാം സ്ഥാനത്തുള്ളത്. ബ്രസീലില്‍ 3,605,783 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 114,772 ആയി. 2,709,638 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിലും സ്ഥിതി അതീവ ഗരുതരമാണ്. ആകെ രോഗികളുടെ എണ്ണം 31 ലക്ഷം കടന്നു. മരണം 57,000 പിന്നിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് ഇന്ത്യയിലാണ്. വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ തദ്ദേശീയമായി കോവിഡ് വാക്സിന്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com