കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കോവിഡ് ബാധിതര്‍
Top News

കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കോവിഡ് ബാധിതര്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു. 16,347,923 പേര്‍ രോഗമുക്തി നേടി.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു. മരണസംഖ്യയും ഉയരുകയാണ്. ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് കോവിഡ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,914,716 ആയി. 181,097പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. 3,216,065 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് 3,627,217 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 115,451 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,778,709 ആയി.

ഇന്ത്യയില്‍ പ്രതിദിന രോഗവ്യാപനം രൂക്ഷമാവുകയാണ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ 31.50 ലക്ഷം പിന്നിട്ടു. മരണസംഖ്യ 58,000 ആയി. ആകെ രോഗികളുടെ 22.88ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മരണനിരക്ക് 1.85 ശതമാനമായി കുറഞ്ഞു.

Anweshanam
www.anweshanam.com