ലോകത്ത് രണ്ട് കോടി നാല്‍പത് ലക്ഷം കോവിഡ് ബാധിതര്‍

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത് ലക്ഷത്തില്‍ കൂടുതലാണ്.
ലോകത്ത് രണ്ട് കോടി നാല്‍പത് ലക്ഷം കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത് ലക്ഷത്തില്‍ കൂടുതലാണ്. മരണസംഖ്യ 822,499 ആയി ഉയര്‍ന്നു. 16,591,338 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തി ഇരുനൂറില്‍ കൂടുതലാളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 182,375 ആയി ഉയര്‍ന്നു. ഇതുവരെ 5,954,839 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 3,252,432 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,674,176 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1215 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 116,666 ആയി. 2,848,395 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തോട് അടുക്കുകയാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 24 ലക്ഷം പിന്നിട്ടു. ഇന്നലെ 66,550 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന രോഗമുക്തിനിരക്കാണിത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com