തിരുവനന്തപുരം നഗരത്തില്‍ ഭിക്ഷാടകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു
Top News

തിരുവനന്തപുരം നഗരത്തില്‍ ഭിക്ഷാടകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു

84 യാചകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

By News Desk

Published on :

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയവരെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. പരിശോധനാ ഫലം നെഗറ്റീവായ ബാക്കിയുള്ള 82 പേരെയും സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കോവിഡ് വ്യാപിക്കുമ്പോഴും തിരുവനന്തപുരത്തെ പ്രതിരോധ പ്രവര്‍ത്തനം കണ്ടെയ്ന്‍മെന്റ് സോണുകള്‍ കെട്ടിയടക്കുന്നതില്‍ മാത്രം ഒതുങ്ങുന്നു. രോഗം ബാധിക്കുന്ന പ്രദേശങ്ങള്‍ കെട്ടിയടക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പരമാവധി ടെസ്റ്റുകളാണ് വേണ്ടതെന്ന മാനദണ്ഡം തിരുവനന്തപുരത്ത് ലംഘിക്കപ്പെടുന്നു.

എന്നാൽ ഏറ്റവും മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് ഭിക്ഷാടകരിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിശോധനകളുടെ എണ്ണം ഉയർത്തുന്നതിൽ അല്ല, കോവിഡ് ബാധിച്ചാൽ മരണസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണിപ്പോൾ പരിഗണന എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായാണ് പ്രായമായർവക്കും, മറ്റ് രോഗമുള്ളവർക്കും കുട്ടികൾക്കും പരിശോധനയിൽ മുൻഗണന നൽകുന്നതെന്നാണ് വിശദീകരണം.

Anweshanam
www.anweshanam.com