
പാലക്കാട്: പ്രതിപക്ഷ നേതാവ് പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടികയില്‍ പിശകുണ്ടെന്ന് പരാതി. പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലെ തോട്ടക്കര തേക്കിന്‍കാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരില്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ അശ്രദ്ധമൂലം മാനഹാനിയും അധിക്ഷേപമുണ്ടായെന്നും അതുകൊണ്ട് ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സഹോദരങ്ങളില്‍ ഒരാളായ അരുണ്‍ വ്യക്തമാക്കി.