തിരുവനന്തപുരത്ത് വിദ്യാർത്ഥി കഴുത്തറുത്ത് കൊല്ലപ്പെട്ടു; പിതാവ് ക്ഷേത്ര കുളത്തിൽ മരിച്ചനിലയിൽ

ഇയാളുടെ മറ്റൊരു മകനെ കാണാൻ ഇല്ല.
തിരുവനന്തപുരത്ത് വിദ്യാർത്ഥി കഴുത്തറുത്ത് കൊല്ലപ്പെട്ടു; പിതാവ് ക്ഷേത്ര കുളത്തിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നവായിക്കുളത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അല്‍ത്താഫിനെ (11) ആണ് വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. അൽത്താഫിന്റെ പിതാവ് സഫറിന്റെ മൃതദേഹം സമീപത്തെ ക്ഷേത്ര കുളത്തിൽ നിന്ന് കണ്ടെത്തി. ഇയാളുടെ മറ്റൊരു മകനെ കാണാൻ ഇല്ല.

പിതാവ് സഫീറും മകൻ അൽത്താഫുമാണ് മരിച്ചത്. സഹോദരന്‍ അന്‍ഷാദിനെയാണ് കാണാതായിരിക്കുന്നത്. തിരച്ചിൽ തുടരുകയാണ്. പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തി. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശേഷം ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com