ആരോഗ്യപ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍: നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടരാജി
അധിക ചുമതല വഹിക്കാനാവില്ലെന്ന പൊതു തീരുമാനത്തിന് ശേഷമാണ് രാജി.
ആരോഗ്യപ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍: നോഡല്‍ ഓഫീസര്‍മാരുടെ  കൂട്ടരാജി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് നോഡല്‍ ഓഫിസറുമാരായ ഡോക്ടര്‍മാരുടെ കൂട്ടരാജി. അധിക ചുമതല വഹിക്കാനാവില്ലെന്ന പൊതു തീരുമാനത്തിന് ശേഷമാണ് രാജി.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ കോളജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കോവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com