കോ​വി​ഡ് വ്യാ​പ​നം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി
Top News

കോ​വി​ഡ് വ്യാ​പ​നം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

ഈ ​മാ​സം 28 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം 28 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വാര്‍ഡുകളിലാണ് ലോക്ക്ഡൗണ്‍ ബാധകമായിട്ടുള്ളതെന്നാണ് ഉത്തരവില്‍ പറയുന്നത്.

അതേസമയം തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്‍ടൈന്മെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള മുന്‍പിറങ്ങിയ ഉത്തരവില്‍ മാറ്റമില്ല. 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 വകുപ്പുകള്‍ പ്രകാരമാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഐ.എ.എസ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലും പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ ഇനി പറയുന്നു.

അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിപ്പിക്കാം. കിന്‍ഫ്ര പാര്‍ക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ അതേ സൈറ്റില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ കെട്ടിടനിര്‍മാണത്തിനും അനുമതി. അതേസമയം, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് ജൂലൈ 12ന് പുറത്തിറക്കിയ ഉത്തരവിലെ മറ്റ് നിര്‍ദേശങ്ങള്‍ അതേപടി തന്നെ തുടരുകയും ചെയ്യും.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 222 പേ​രി​ല്‍ 203 പേ​ര്‍​ക്കും രോ​ഗം പ​ക​ര്‍​ന്ന​ത് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ പ​ല​രു​ടേ​യും രോ​ഗ ഉ​റ​വി​ടം അ​റി​യാ​ത്ത​തും ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. ഇ​ന്ന് ജി​ല്ല​യി​ല്‍ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഉ​ണ്ടാ​യ ജി​ല്ല​യും തി​രു​വ​ന​ന്ത​പു​ര​മാ​യി. 25 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴ് ഡോ​ക്ട​ര്‍​മാ​ര​ട​ക്കം 17 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. 40 ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നൂ​റ്റ​മ്ബ​തോ​ളം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ഴ് ഡോ​ക്ട​ര്‍​മാ​ര്‍, അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സ്, ശ​സ്ത്ര​ക്രി​യ വാ​ര്‍​ഡി​ല്‍ രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്.

Anweshanam
www.anweshanam.com